'വൈ-4- എൻ' കേരള - ലക്ഷദ്വീപ് ചാപ്റ്റർ ഉദ്ഘാടനം ഇന്ന്
കൊല്ലം: നൂറിലധികം വരുന്ന മുതിർന്ന സൈനികർ, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, ഐ.ഐ.ടി ബിരുധ ധാരികൾ, സംരംഭകർ, പ്രൊഫഷണലുകൾ, മുതിർന്ന അക്കാദമിഷ്യൻമാർ എന്നിവരുടെ കൂട്ടായ്മയായ 'വൈ ഫോർ എൻ' കേരള - ലക്ഷദ്വീപ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഇന്ന്(വ്യാഴം) നടക്കും. അമൃതപുരിയിൽ നടക്കുന്ന ചടങ്ങിൽ മാതാ അമൃതാനന്ദ മയി ദേവി ഉദ്ഘാടന കർമ്മം നിർവഹിക്കും. മുൻ നാവികസേന മേധാവി അഡ്മിറൽ ഹരികുമാർ രാധാകൃഷ്ണൻ മുഖ്യ അതിഥിയാകും. സ്ഥാപക ദേശീയ ചെയർമാൻ പ്രൊഫ.ജി.എസ്.മൂർത്തി, പ്രൊഫ.ഡി.എസ്.ചൗഹാൻ, ലെഫ്റ്റനന്റ് ജനറൽ വി.കെ.ചതുർവേദി, കേരള ലക്ഷദ്വീപ് ചാപ്റ്റർ പ്രസിഡന്റ് പി.വിവേകാനന്ദൻ, പി.ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ.രവീന്ദ്രനാഥ് എന്നിവർ സംസാരിക്കും. യുവാക്കളെ വൈ ഫോർ എൻ പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതിനും ദേശീയ ചൈതന്യവുംഅഭിമാനവും വളർത്തുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്രൊഫ.ഡി.എസ്.ചൗഹാൻ, പി.ബാലകൃഷ്ണൻ, കേണൽ രാജേന്ദ്രബാബു, ഡോ.യമുന പഥക് എന്നിവർ പങ്കെടുത്തു.