കെ.എസ്.ടി.എ, കെ.പി.എസ്.ടി.എ പ്രതിഷേധം

Thursday 05 February 2026 12:36 AM IST

കൊല്ലം: നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാദ്ധ്യാപിക സിന്ധു എസ്.നായർ ചുരിദാർ ധരിച്ചു വന്നു എന്ന കാരണത്താൽ സ്കൂളിൽ പ്രവേശിക്കുന്നത് മാനേജരുടെ നിർദ്ദേശപ്രകാരം തടഞ്ഞ സംഭവത്തിൽ കെ.എസ്.ടി.എ പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ. ആദർശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജി. ബാലചന്ദ്രൻ, ജില്ലാ എക്സിക്യുട്ടിവ് പി. ബിജുമോൻ, ജില്ലാ കമ്മിറ്റിയംഗം കെ.എസ്. ശ്രീലാകുമാരി, സബ്‌ജില്ല സെക്രട്ടറി എസ്.എസ്. അഭിലാഷ് എന്നിവർ സംസാരിച്ചു.

സംഭവത്തിൽ കെ.പി.എസ്.ടി.എ കൊല്ലം ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. കെ.ഇ.ആർ, ക.എസ്.ആർഅനുസരിച്ച് ചുരിദാർ ഉൾപ്പെടെയുള്ള മാന്യമായ വസ്ത്രധാരണം സ്കൂളുകളിൽ അംഗീകരിച്ചിരിക്കെ നിയമം ലംഘിച്ച മാനേജർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എസ്. ശ്രീഹരി, ജില്ലാ സെക്രട്ടറി സി. സാജൻ, ട്രഷറർ ഒ. ജയകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. പരിഷ്കൃത സമൂഹത്തിനാകെ അപമാനമാണ് മാനേജരുടെ നടപടിയെന്നും അദ്ധ്യാപകരുടെ വസ്ത്രധാരണത്തിന്റെ പേരിൽ നടപടി സ്വീകരിച്ചാൽ

പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു