'ദേശാടനപക്ഷികളെ വേണ്ട'; അരൂരിൽ പോസ്റ്റർ
Thursday 05 February 2026 1:49 AM IST
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പരിഗണനാപട്ടിക ഡി.സി.സി നേതൃത്വം സംസ്ഥാന ഘടകത്തിന് കൈമാറിയതിന് പിന്നാലെ അരൂർ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പ്രചാരണം. 'ദേശാടനപക്ഷികളെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വേണ്ട, അരൂരുകാരൻ സ്ഥാനാർത്ഥിയാകട്ടെ' എന്നെഴുതിയ പോസ്റ്ററുകളാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 'പാർട്ടി വളർത്താൻ അരൂരുകാരും ലാഭം കൊയ്യാൻ പറന്നിറങ്ങുന്നവരും വേണ്ട' എന്നും പോസ്റ്ററിലുണ്ട്. അതേസമയം, പോസ്റ്റർ പ്രചാരണവുമായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ പ്രസിഡന്റ് ഡോ.എം.പി.പ്രവീൺ പറഞ്ഞു. പോസ്റ്ററിനെ ഡി.സി.സി അദ്ധ്യക്ഷൻ ബി.ബാബുപ്രസാദും തള്ളി.