വിഷൻ2031'ലോഗോ പ്രകാശനം ചെയ്തു
Thursday 05 February 2026 1:51 AM IST
തിരുവനന്തപുരം:സംസ്ഥാന രൂപീകരണത്തിന്റെ 75മത് വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി15മുതൽ17വരെ തിരുവനന്തപുരത്ത് നടക്കുന്ന'വിഷൻ2031'അന്താരാഷ്ട്ര കോൺഫറൻസിന്റെ ലോഗോ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു. നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ,ആസൂത്രണ ബോർഡ് അംഗവും സെമിനാർ കമ്മിറ്റി കൺവീനറുമായ പ്രൊഫ. ജിജു പി. അലക്സ്,ബോർഡ് അംഗങ്ങളായ ഡോ.രവിരാമൻ,ഡോ. പി.കെ. ജമീല,പ്രൊഫ. മിനി സുകുമാർ,ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷ്,വിഷൻ2031ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി അരുൺ എസ് നായർ എന്നിവർ പങ്കെടുത്തു.