ആഴ്സനൽ ഫൈനലിൽ
Thursday 05 February 2026 7:53 AM IST
ലണ്ടൻ: രണ്ടാം പാദ സെമിയിൽ ചെൽസിയെ 1-0 ത്തിന് കീഴടക്കി ആഴ്സനൽ ലീഗ് കപ്പിൻ്റെ ( ഇ.എഫ്. എൽ ) ഫൈനലിൽ കടന്നു. ഇരുപാദങ്ങളിലുമായി 4- 2 നാണ് ആഴ്സനൽ ചെൽസിയെ വീഴ്ത്തിയത്. ആഴ്സനലിൻ്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ രണ്ടാം പകുതിയുടെ അധിക സമയത്ത് കയ് ഹാവേർട്ട്സാണ് ( 90 +7) അതിഥേയരുടെ വിജയ ഗോൾ നേടിയത്.
6 - വർഷത്തിനിടെ ആഴ്സൽ ആദ്യമായാണ് ഒരു ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഇക്കാലയിളവിനിടെ കളിച്ച 4 സെമി ഫൈനലുകളിലും ടീം തോറ്റിരുന്നു.
2020- ലെ എഫ്.എ കപ്പ് നേട്ടത്തിന് ശേഷം ഒരു ട്രോഫിയും നേടാൻ ടീമിനായിട്ടില്ല.
1993 ലാണ് ആഴ്നൽ അവസാനമായി ലീഗ് കപ്പ് നേടിയത്.
10 - അവസാനം ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളിലും ചെൽസിക്കെതിരെ ആഴ്സനൽ തോറ്റിട്ടില്ല.