സെമിയും ഹാപ്പിയാകട്ടെ

Thursday 05 February 2026 7:55 AM IST

ദിബ്രുഗഡ് : സന്തോഷ് ട്രോഫി സെമി ഫൈനൽ പോരാടത്തിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. അസമിലെ ധാക്കുകാനയിൽ ഉച്ചതിരിഞ്ഞ് 1.30 മുതലാണ് മത്സരം. മറ്റൊരു സെമിയിൽ ഇന്ന് ഇതേ സമയത്ത് റെയിൽവേസും സർവീസസും തമ്മിൽ ഏറ്റുമുട്ടും. ധേമാജിയിലാണ് ഈ മത്സരം.

പഞ്ചാബിനെ പിന്നേം പറപ്പിക്കാൻ

ക്വാർട്ടറിൽ ആതിഥേയരായ അസമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തരിപ്പണമാക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് കേരളം സെമിക്ക് ബൂട്ട് കെട്ടുന്നത്.

സെമിയിലെ എതിരാളിയായ പഞ്ചാബിനെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിക്കാനായത് കേരളത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

സർവീസസിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിയുടെ ആഘാതം മറന്ന് കളിയുടെ സമസ്ത മേഖലയിലും അധിപത്യം പുലർത്തുന്ന കേരളത്തെയാണ് ക്വാർട്ടറിൽ കണ്ടത്. ആ താളം തുടർന്നാൽ കേരളത്തിന് സെമിയിലും കാര്യങ്ങൾ എളുപ്പമാകും. ഫിനിഷിംഗിലെ പോരായ്‌മകൾ ക്വാർട്ടറിൽ പരിഹരിക്കാനായത് കേരളത്തിന് പ്ലസ് പോയിന്റാണ്.

ക്യാപ്ടൻ സഞ്ജു ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും.

ക്വാർട്ടറിൽ തമിഴ്‌നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് പഞ്ചാബ് സെമ ിയിൽ എത്തിയത്.

ലൈവ്

ഫിഫ പ്ലസ്