പി.വത്സല പുരസ്കാരം സന്ധ്യാ ജലേഷിന്
Thursday 05 February 2026 3:28 PM IST
കളമശേരി: നിർമാല്യം പബ്ലിക്കേഷൻസും നിർമാല്യം കലാസാഹിത്യ സാംസ്‌കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ പി.വത്സല സ്മാരക പുരസ്‌കാരം സാഹിത്യകാരി സന്ധ്യ ജലേഷിന്. ആദിവാസി സമൂഹത്തെക്കുറിച്ച് എഴുതിയ കണഞ്ചി എന്ന സന്ധ്യ ജലേഷിന്റെ നോവലാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. സന്ധ്യ ജലേഷിന്റെ വിവിധ നോവലുകൾ പുരസ്‌കാരങ്ങൾ നേടിയിരുന്നു. നാളെ രാവിലെ 9.30ന് തിരുവനന്തപുരം കെ.എൻ.എം ജോയിന്റ് കൗൺസിലിൽ ഹാളിൽ മുൻ മന്ത്രി സി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പുരസ്‌കാര സമർപ്പണവും പുസ്തക പ്രകാശനവും നടക്കും. വത്സല നിലമ്പൂർ അദ്ധ്യക്ഷത വഹിക്കും.