ചെരുപ്പ് ഗുണനിലവാരം: ബി.ഐ.എസ് പരിശീലനം

Thursday 05 February 2026 3:38 PM IST

കൊച്ചി: ചെരുപ്പ് വ്യവസായങ്ങളിലെ ക്വാളിറ്റി കൺട്രോൾ ജീവനക്കാർക്കായി ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്), കൊച്ചി ശാഖ പരിശീലനം സംഘടിപ്പിച്ചു. ലൈസൻസുകളുമായി ബന്ധപ്പെട്ട നിലവാര സൂചികകൾ, ഉത്പന്ന നിബന്ധനകൾ, പരിശോധനാ രീതികൾ, ബി.ഐ.എസിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ എന്നിവയിൽ പരിശീലനം നൽകി. പരിശീലനത്തിന്റെ ഉദ്ഘാടനം ബി.ഐ.എസ് ഡയറക്ടറും സയന്റിസ്റ്റുമായ ഹേമലത പി. പണിക്കർ നിർവഹിച്ചു. ബി.ഐ.എസ് കൺസൾട്ടന്റുമാരായ സാഗർ പിള്ള, ലിൻഷ വിജയൻ എന്നിവർ നേതൃത്വം നൽകി. ചെന്നൈയിലെ സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സയന്റിഫിക് ഓഫീസർ ഡോ. ജെ. മഹേഷ്‌കുമാർ പരിശോധനാ രീതികൾ അവതരിപ്പിച്ചു.