കുസാറ്റിൽ പൂർവനേതാക്കളുടെ സംഗമം
Thursday 05 February 2026 4:40 PM IST
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ ആദ്യകാലനേതാക്കളെ ആദരിച്ചു. കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. കെ.എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, പെൻഷണേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറി അഡ്വ.കെ. മോഹനചന്ദ്രൻ, പി. എൻ. ശിവദാസ്, അനിൽ രാധാകൃഷ്ണൻ, എസ്. മോഹൻദാസ്, കെ.പി ഹരി, ടി. കെ വിശ്വംഭരൻ, എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി ആർ.അനിൽ കുമാർ, സെക്രട്ടറി ശിവദാസ് പി. എം, സിനേഷ്, എ. എസ്. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.