മഹിള കോൺ. കൺവെൻഷൻ

Friday 06 February 2026 12:47 AM IST
മഹിളാ കോൺഗ്രസ്സ് കുറ്റ്യാടി മണ്ഡലം കൺവൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്യുന്നു.

കുറ്റ്യാടി : മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സറീന പുറ്റങ്കി അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി ഗീത , ഹാഷിം നമ്പാടൻ, കെ.കെ നഫീസ, ബിന്ദു തയ്യിൽ, ലീബ സുനിൽ, വി.പി സുമയ്യ, സുബൈദ തെരുവത്ത്, കെ.കെ സോഫിയ, എം.പി സിന്ധു, വി.പി രമ്യ സുധീർ, എ.കെ വിമല , പി സുലൈഖ, കെ മഷ്ഹൂദ എന്നിവർ പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 11ന് കുറ്റ്യാടിയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കാൻ തീരുമാനിച്ചു.