കെ.എ.സുധി പ്രഥമപുരസ്കാരം കെ.ജി.കോമളന്
Thursday 05 February 2026 4:48 PM IST
പറവൂർ: യുവകലാസാഹിതി ജില്ലാകമ്മിറ്റി കെ.എ. സുധിയുടെ സ്മരണാർത്ഥം മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുള്ള പ്രഥമ പുരസ്കാരം കെ.ജി. കോമളന് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 10ന് വൈകിട്ട് 4ന് മൂത്തകുന്നത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. സി.പി.ഐയും യുവകലാസാഹിതി ജില്ലാ കമ്മിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആലങ്കോട് ലീലാകൃഷ്ണൻ, ഒ.കെ. മുരളീകൃഷ്ണൻ, ശാരദ മോഹൻ, വിനോദ് കൈതാരം, ജോർജ് വെട്ടിക്കുഴി, കൊടുവഴങ്ങ ബാലകൃഷ്ണൻ എന്നിവരാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.