തൃക്കാക്കര ബി.എം.നഗർ അങ്കണവാടിക്ക് പുരസ്കാരം

Thursday 05 February 2026 5:23 PM IST

കാക്കനാട്: വനിതാ ശിശുവികസന വകുപ്പിന്റെ 2024–25 വർഷത്തെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരംതൃക്കാക്കര ബി.എം.നഗറിലെ 27 -ാം നമ്പർ അങ്കണവാടിക്ക് ലഭിച്ചു. കെട്ടിടം, ചുറ്റുമതിൽ, ഇതര ഭൗതിക സൗകര്യങ്ങൾ എന്നിവയും പ്രീസ്കൂൾ വിദ്യാഭ്യാസം, സമഗ്ര പോഷണം പദ്ധതി, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെ മുൻനിറുത്തിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2018ൽ വാർഡ് കൗൺസിലറായിരുന്ന അജുന ഹാഷിമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമത്തിലാണ് ഹൈട്ടെക്ക് അങ്കണവാടി നിർമ്മിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണ ജോർജിൽ നിന്ന് വാർഡ് കൗൺസിലർ അജുന ഹാഷിം,അങ്കണവാടി ടീച്ചർ എം.ജെ.ജെൻസി എന്നിവർ അവാർഡ് ഏറ്റുവാങ്ങി.