' ഗൃഹമധുരം ' പദ്ധതിയ്ക്ക് തുടക്കം
കുറ്റ്യാടി: ഓയിസ്ക കുറ്റ്യാടി ചാപ്റ്ററും വേദിക കാർഷിക ക്ലബും സംയു ക്തമായി ട്രീ ബ്യൂട്ട് ബൈ സ്റ്റോറീസിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗൃഹമധുരം പദ്ധതിയ്ക്ക് നരിക്കൂട്ടുംചാലിൽ തുടക്കമായി. നല്ലയിനം പ്ലാവുകൾ, മാവുകൾ, സപ്പോട്ട, റമ്പൂട്ടാൻ, പേര, ചെറി, ഞാവൽ തുടങ്ങിയ തൈകൾ വീട്ടുവളപ്പിൽ നട്ടുകൊടുക്കുന്ന പദ്ധതി സിവിൽ പൊലീസ് ഓഫീസർ പി.ടി. പ്രദീഷിന്റെ വീട്ടുമുറ്റത്ത് ഞാവൽ തൈ നട്ട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒയിസ്ക ജില്ല കമ്മിറ്റി അംഗം ഇസെഡ് എ. സൽമാൻ അദ്ധ്യക്ഷത വഹിച്ചു. ട്രീ ബ്യൂട്ട് ബൈ സ്റ്റോറീസ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം. റസില മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ കരണ്ടോട്, ഇ.പി.സാജിദ ,വാർഡ് മെമ്പർ ഫാത്തിമ നാസർ, ലൈബ്രറി കൗൺസിൽ മേഖല കമ്മിറ്റി അംഗം ടി.കെ. ദാമോദരൻ, ഹാഫിസ് പൊന്നേരി, പി.കെ. ശശിധരൻ, പി.ടി. പ്രദീഷ് തുടങ്ങിയവർ പ്രസംഗിച്ചു.