കലണ്ടർ പ്രകാശനം

Friday 06 February 2026 12:47 AM IST

പത്തനംതിട്ട: ജില്ലയുടെ പരമ്പരാഗത കലാരൂപമായ പടയണിയുടെ വിവരവുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിൽ തയ്യാറാക്കിയ കലണ്ടർ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷിന് കൈമാറി പ്രകാശനം ചെയ്തു. പ്രാദേശിക കലാരൂപങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഡി.ടി.പി.സിയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് സംരംഭം. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പടയണിയെ വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സമീപ്യമാക്കുക, പടയണിയുടെ സാംസ്‌കാരിക മൂല്യവും കലാപാരമ്പര്യവും സംരക്ഷിച്ച് വരുംതലമുറകളിലേക്ക് കൈമാറുക എന്നതാണ് ലക്ഷ്യം. ഡി.ടി.പി.സിയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കലണ്ടർ ലഭ്യമാണ്.