ഇമ്രാൻഖാനെ അനുമോദിച്ചു

Friday 06 February 2026 12:55 AM IST

പത്തനംതിട്ട: തായ്ലൻഡിൽ നടന്ന ഏഷ്യൻ ഗ്രാപ്ലിംഗ് റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാലാം സ്ഥാനം നേടിയ പത്തനംതിട്ട സ്വദേശി ഇമ്രാൻ ഖാനെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അനുമോദിച്ചു. മുസ്‌ളിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവറലി ഷിഹാബ് തങ്ങൾ ഇമ്രാൻ ഖാന് ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അദ്ധ്യക്ഷനായി. പി.എം.അമീൻ, എം.സി.ആരിഫ്, ടിജോ സാമുവൽ, അജ്മൽ അലി, നിഷാൽ വലഞ്ചുഴി, അജ്മൽ കരിം, എം.അബ്ദുൽ സലാം, അനീഷ് അബ്ബാസ് എന്നിവർ പങ്കെടുത്തു.