മെഡിക്കൽ ഓഫീസർ
Friday 06 February 2026 1:59 AM IST
പാലക്കാട്: ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി 90 ദിവസം വരെയോ അല്ലെങ്കിൽ പി.എസ്.സി വഴിയോ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയോ സ്ഥിര നിയമനം നടക്കുന്നത് വരെയോ മാത്രമായിരിക്കും ജോലിയിൽ തുടരാൻ സാധിക്കുക. ബി.എച്ച്.എം.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 45 വയസ് പ്രായപരിധിയിൽ ഉള്ളവരായിരിക്കണം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പാലക്കാട് കൽപ്പാത്തിയിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ 10ന് വൈകീട്ട് നാലിനകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04912576355.