ബോയിംഗ് ഇന്ത്യ- വിൽട്ടൺ വീവേഴ്സ് പങ്കാളിത്തം

Friday 06 February 2026 12:00 AM IST

കൊച്ചി: എയ്റോസ്‌പേസ് നിർമ്മാണ മേഖലയിലെ നൈപുണ്യമുള്ള തൊഴിൽശക്തി വികസിപ്പിക്കുന്നതിനായി ബോയിംഗ് ഇന്ത്യ വിൽട്ടൺ വീവേഴ്സുമായി കൈകോർത്തു. ബോയിംഗ് ഇന്ത്യയുടെ കൗശൽ സ്‌കില്ലിംഗ് സംരംഭവും വിൽട്ടൺ വീവേഴ്സിന്റെ അമേയ പ്രോഗ്രാമുമാണ് ഈ പങ്കാളിത്തത്തിലൂടെ ഒന്നിക്കുന്നത്. കാർപ്പറ്റ് നിർമാണത്തിൽ പരിശീലനം നേടിയ ഭിന്നശേഷിക്കാരായ വനിതകളെ ആഗോള എയ്റോസ്പേസ് മാനദണ്ഡങ്ങൾ പാലിക്കുന്ന ഏവിയേഷൻ കാർപെറ്റ് നിർമ്മാണത്തിൽ നൈപുണ്യമുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ പരിശീലനം ലഭിച്ച ഭിന്നശേഷിക്കാരായ 15 സ്ത്രീകൾ വിൽട്ടൺ വീവേഴ്സിന്റെ വ്യോമയാന നിർമ്മാണ വിഭാഗത്തിൽ ജോലി ആരംഭിച്ചു.