കേരള വിഷൻ കണക്ട് ആൻഡ് വിൻ പദ്ധതി വിജയികൾ

Friday 06 February 2026 12:06 AM IST

കൊച്ചി: കേരള വിഷൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് നിലവിലുള്ള വരിക്കാർക്കും പുതിയ ഉപഭോക്താക്കൾക്കുമായി സംഘടിപ്പിച്ച കണക്ട് ആൻഡ് വിൻ പദ്ധതിയിലെ ആദ്യ ഘട്ട നറുക്കെടുപ്പിലെ വിജയികളെ കണ്ടെത്തി. ജനുവരി ഒന്ന് മുതൽ ആറുമാസമാണ് പ്രതിമാസ നറുക്കെടുപ്പ് പദ്ധതിയാണ് നടപ്പിലാക്കുന്നത്. വരിക്കാർക്ക് 100 ഇ.വി ബൈക്കുകൾ, 200 ടെലിവിഷനുകൾ, ബംപർ സമ്മാനമായി ഒരു ഇ.വി കാർ എന്നിവ ഉൾപ്പെടെ മൊത്തം രണ്ട് കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. ജനുവരിയിലെ നറുക്കെടുപ്പ് കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) മലപ്പുറം ജില്ല സമ്മേളനത്തിൽ നടന്നു.

തൃശൂർ കള്ളിയാത്ത് റോയൽ സ്ക്വയർ മാക്സ്സിവ് ഇൻവെസ്റ്റ്മെന്റിലെ ഗിൽബർട്ട് സി.ജി, മലപ്പുറം നിലമ്പൂർ വത്തുകുന്ന് നടുക്കണ്ടിയിലെ നബീൽ എൻ.കെ, വൈക്കം മുട്ടുച്ചിറയിലെ ആൽവിൻ സേവ്യർ, കൊല്ലം പേരയം ഉമയനല്ലൂർ വിളയിൽ പുത്തൻവീട്ടിലെ ഷെമീമ, കാസർകോട് ഉദിനൂർ അരിവിരുത്തി ഹൗസിലെ എ. അഭിരാജ് എന്നിവർ ഇ.വി ബൈക്ക് നേടി. ടെലിവിഷൻ സമ്മാനത്തിന് അർഹരായവർ: അഭിലാഷ് ജിജി, സുധീർ എൻ.കെ, ദിവ്യ എം, അജൽ എം, തോമസ് കെ.സി എന്നിവരാണ്. കമ്യൂണിക്കേഷൻ, സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് സ്വതന്ത്ര കേബിൾ ടിവി ഓപ്പറേറ്റർമാരെ ഏകോപിപ്പിക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) എന്ന സംഘടനയുടെ കീഴിലാണ് കേരള വിഷൻ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.