5500 കോടി രൂപ സമാഹരിച്ച് മുത്തൂറ്റ് ഫിനാൻസ്

Friday 06 February 2026 12:07 AM IST

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് രാജ്യാന്തര കടപ്പത്ര വിപണിയിൽ നിന്നും 5500 കോടി രൂപയുടെ (600 ദശലക്ഷം ഡോളർ) ധസമാഹരണം നടത്തി. ഇന്ത്യയിലെ സ്വകാര്യ എൻ.ബി.എഫ്.സികൾ കൈവരിക്കുന്ന ഏറ്റവും ഉയർന്ന ധന സമാഹരണമാണിത്. റിസർവ് ബാങ്കിന്റെ വിദേശ വാണിജ്യ വായ്പ നിബന്ധനകൾക്ക് വിധേയമായി 400 കോടി ഡോളർ ആഗോള ഇടക്കാല ടേം നോട്ട് പദ്ധതിക്കു കീഴിലുള്ള സീനിയർ സെക്യൂർഡ് ബോണ്ട് വഴിയാണ് ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ഈ നീക്കം. അടിസ്ഥാന തുകയുടെ ഏകദേശം 3.8 മടങ്ങു വരെയായിരുന്നു സബ്സ്ക്രിപ്ഷൻ. ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് മുത്തൂറ്റ് ഫിനാൻസിനോടുള്ള താൽപര്യമാണിതിലൂടെ വ്യക്തമാകുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.