അക്ഷരോന്നതി ആരംഭിച്ചു
Friday 06 February 2026 1:25 AM IST
പത്തനംതിട്ട: അക്ഷരോന്നതി പദ്ധതിയുടെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്‌കർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അജി അലക്സ് അദ്ധ്യക്ഷത വഹിച്ചു. വനിതാക്ഷേമ ഓഫീസർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.എസ്.അനിൽകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു.