യു.ജി.സി നെറ്റ് ഫലം
Friday 06 February 2026 12:03 AM IST
യു.ജി.സി നെറ്റ് ഡിസംബർ 2025 ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ugcnet.nta.nic.in വെബ്സൈറ്റിൽ നിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.85 വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. 7,35,614 പേർ പരീക്ഷ എഴുതിയതിൽ 5100 പേർ ജൂനിയർ റിസർച്ച് ഫെലോ (ജെ.ആർ.എഫ്) യോഗ്യതയും 54,713 പേർ അസിസ്റ്റന്റ് പ്രൊഫസർഷിപ്/ പി.എച്ച്.ഡി യോഗ്യതയും നേടി.പി.എച്ച്.ഡിയ്ക്ക് മാത്രമായി യോഗ്യത നേടിയവർ 17,058.