കാൽനടക്കാർക്ക് 'രാജ് മാർഗ് യാത്ര' ആപ്പിൽ പരാതിപ്പെടാം

Friday 06 February 2026 12:06 AM IST

കൊച്ചി: കാൽനട യാത്രക്കാർക്ക് റോ‌ഡിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച പരാതി സ്വീകരിക്കാൻ 'രാജ് മാർഗ് യാത്ര" ആപ്പ് സജ്ജമാണെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു. ആപ്പിലെ 'നോൺ കൺഫോർമിറ്റി റിഗാർഡിംഗ് ഇന്ത്യൻ റോഡ്സ് കോൺഗ്രസ് സ്റ്റാൻഡേർഡ്സ് ഫോർ ദി പെഡസ്ട്രിയൻസ്" എന്ന ലിങ്കിൽ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം. നടപടിയെടുക്കുമെന്നും കാൽനടക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്നും അതോറിറ്റി ഉറപ്പുനൽകി. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. ആപ്പിന് വ്യാപക പ്രചാരണം നൽകണമെന്നും നിർദ്ദേശിച്ചു.