ശ്രീനാരായണ യൂണിവേഴ്‌സിറ്റി സ്പോർട്‌സ് ഫെസ്റ്റിവെൽ 10ന്
Friday 06 February 2026 12:13 AM IST
തിരുവനന്തപുരം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സ്പോർട്‌സ് ഫെസ്റ്റിവെൽ 10ന് നടക്കും.തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്‌സിൽ നീന്തൽ മത്സരങ്ങളോടെ ആരംഭിക്കും.നീന്തൽ-വാട്ടർപോളോ മത്സരങ്ങളിൽ 400 ഓളം താരങ്ങൾ പങ്കെടുക്കും. 17ന് സായിസെന്റെറിൽ വോളിബോൾ മത്സരങ്ങൾ നടക്കും.യൂണിവേഴ്സിറ്റി അത്ലറ്റിക് മത്സരങ്ങൾ മാർച്ച് 22, 23 എന്നീ ദിവസങ്ങളിലും ഫുട്ബോൾ മത്സരങ്ങൾ,മാർച്ച് 24, 25 ദിവസങ്ങളിലും എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കും.യൂണിവേഴ്സിറ്റി സ്പോർട്‌സ് ഫെസ്റ്റിവല്ലിന്റെ ഭാഗമായ വിവിധ മത്സരങ്ങളിൽ 5000ത്തോളം സ്പോർട്സ് താരങ്ങൾ പങ്കെടുക്കുമെന്ന് യൂണിവേഴ്‌സിറ്റി സ്പോർട്‌സ് സബ്‌കമ്മിറ്റി കൺവീനർ അഡ്വ.ജി.സുഗുണൻ അറിയിച്ചു.