പോറ്റിയെ കയറ്റിയത് പരലോകത്തും ഇഹലോകത്തുമുള്ളവർ: മന്ത്രി രാജേഷ്

Friday 06 February 2026 12:00 AM IST

തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ തങ്ങളുടെ പക്ഷത്തുള്ള യഥാർത്ഥ പ്രതികൾ പിടിക്കപ്പെടുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പേടിയാണെന്നു മന്ത്രി എം.ബി.രാജേഷ്. ചോദ്യോത്തര വേളയ്ക്കിടെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു പ്രതികരണം.

ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് പരലോകത്തും ഇഹലോകത്തുമുള്ളവരാണ്. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് പോറ്റി ശബരിമലയിൽ എത്തുന്നത്. അന്വേഷണം ശരിയായ രീതിയിൽ പോകുന്നതിൽ പ്രതിപക്ഷ നേതാവിനു ഭയമാണ്. പ്രതിപക്ഷ നേതാവ് സഭയ്ക്കകത്തും പുറത്തും അവാസ്തവം പ്രചരിപ്പിക്കുകയാണ്. അഞ്ചുവർഷത്തിനിടെ സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാൻ കഴിയാത്ത പ്രതിപക്ഷമാണിത്. ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല.