'കോൺഗ്രസാണ് ഇടതുപക്ഷം: സി.പി.എം തീവ്ര വലതുപക്ഷം '

Friday 06 February 2026 12:00 AM IST

കേരളത്തിന്റെ പുതുയുഗപ്പിറവി പ്രഖ്യാപിച്ച് യാത്രയ്‌ക്കൊരുങ്ങുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയവും വികസനവും പറഞ്ഞുള്ള യാത്ര ഇന്ന് കാസർകോട് കുമ്പളയിൽ നിന്ന് തുടങ്ങുമ്പോൾ' കേരള കൗമുദിയുമായി സംസാരിക്കുന്നു

@ യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ വി.ഡി.സതീശനാവുമോ മുഖ്യമന്ത്രി സ്ഥാനാർത്ഥി..?

അത്തരമൊരു ചർച്ചയും വിവാദവുമില്ല. ദയവു ചെയ്ത് ഉണ്ടാക്കരുത്. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് മാത്രമാണ്. നിയമസഭയിലും പുറത്തും പാർട്ടിക്കും മുന്നണിക്കും ജനങ്ങൾക്കും വേണ്ടി വാദിക്കുന്നൊരാൾ. കോൺഗ്രസിലെ നൂറു നേതാക്കളിലൊരാൾ.. ഹൈക്കമാൻഡ് ഒരു പട്ടികയിറക്കും. അത് ജയസാദ്ധ്യതയും ജനകീയതയുമുള്ളവരാവും. മുൻകാലങ്ങളിലെപ്പോലെ വൈകില്ല. തദ്ദേശത്തിൽ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസിന്റേതായിരുന്നു. നിയമസഭയിലും അങ്ങിനെയാവും. എന്നോട് മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും.

@ മൂന്നാം ഇടതു സർക്കാർ ഉറപ്പാണെന്ന് എൽ.ഡി.എഫ് ?

ആരാണ് ഇടതുപക്ഷം? യഥാർത്ഥത്തിൽ നെഹ്രുവിയൻ കാഴ്ചപ്പാടിൽ മുന്നോട്ടു പോകുന്ന ശരിയായ ഇടതുപക്ഷം കോൺഗ്രസാണ്. അവർ വലതുപക്ഷമല്ല, തീവ്ര വലതുപക്ഷം. മതത്തേയും ജാതിയേയും അടർത്തിയെടുത്ത് വോട്ടിനു വേണ്ടി കച്ചവടം നടത്തുന്ന സി.പി.എം ബി.ജെ.പിക്കും മുകളിലാണ്.

@ ബി.ജെ.പി വീണ്ടും അക്കൗണ്ട് തുറക്കുമോ...?

ഇല്ലെന്നാണ് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ പറയാനുള്ള ഉത്തരം. പിന്നെ, സി.പി.എം സഹായിച്ചാൽ നടക്കും. അത്തരമൊരു ശ്രമം നടക്കുന്നതിനാൽ കോൺഗ്രസിന്റെ ശക്തമായ പ്രതിരോധമുണ്ടാവും.

@ എന്താണ് യാത്രയുടെ പ്രധാന അജണ്ട...?

പ്രത്യേകം അജണ്ടയില്ല. കേരളത്തിലെ ഭൂരിപക്ഷം ഇടത് സഹയാത്രികർ പറയുന്നത് ഇവരെ താഴെയിറക്കണമെന്നാണ്. ഇത്തവണ ഞങ്ങളുടെ ഊർജം പരമ്പരാഗത യു.ഡി.എഫ് വോട്ടുകൾ മാത്രമല്ല. അസംതൃപ്തരായ സി.പി.എം അണികൾ നൽകുന്ന ആവേശമാണ്. എത്ര സീറ്റെന്നതല്ല, അധികാരത്തിൽ ജനം യു.ഡി.എഫിനെ ഇരുത്തും. ഇനി ഇവിടെ തകരാൻ ഒരു മേഖലയുമില്ല. വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, പട്ടികജാതിമേഖല, വന്യജീവി പ്രശ്‌നം.. . ഞങ്ങൾ ഇത്തവണ മുൻതൂക്കം നൽകുന്നത് ഇത്തരം വിഷയങ്ങൾ പഠിച്ച് അതിനെല്ലാം എങ്ങിനെ പരിഹാരം കാണാമെന്നാണ്.

@ ശബരിമലയിൽ കോടതി പറഞ്ഞത് അന്വേഷണം ശരിയായ ദിശയിലാണെന്നാണല്ലോ?

. കോടതിയുടെ നിയന്ത്രണത്തിലായിട്ടും അന്വേഷണം മുഴുവൻ അട്ടിമറിച്ചില്ലേ. എല്ലാവർക്കും ജാമ്യം നൽകി. അയ്യപ്പൻ്റെ കട്ടിളപ്പാളി ഇളക്കിക്കൊണ്ടുപോകാൻ കഴിഞ്ഞെങ്കിൽ അവർ പുറത്തിറങ്ങിയാൽ എന്തൊക്കെ ചെയ്യാനാവും. ഒരു പ്രാഥമിക കുറ്റപത്രമെങ്കിലും നൽകാമായിരുന്നില്ലേ. എസ്.ഐ.ടിക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അത്ര മാത്രം സമ്മർദ്ദമുണ്ട്. കേസ് അട്ടിമറിക്കാം. പക്ഷെ ജനവിധി അട്ടിമറിക്കാനാവില്ല.

@ വി.ഡി.സതീശനെ പ്രതിരോധിക്കാൻ കോൺഗ്രസുകാരെപ്പോലും കാണുന്നില്ല...?

വലിയ ആക്രമണം നടക്കുന്നുണ്ട്. നിയമസഭയിൽ അഞ്ചു മന്ത്രിമാരാണ് വളഞ്ഞിട്ടാക്രമിച്ചത്. എല്ലാവർക്കും മറുപടി കൊടുത്തിട്ടുണ്ട്. എനിക്കെതിരായ ആക്രമണങ്ങളിൽ രമേശ് ചെന്നിത്തലയും കെ.മുരളീധരനും മറുപടി പറഞ്ഞിട്ടുണ്ട്. . പാർട്ടി ഇപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങളൊന്നുമില്ലാതെ ഒറ്റക്കെട്ടായി പോവുകയാണ്.

വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​പു​തു​യുഗ യാ​ത്ര​യ്ക്ക് ​ഇ​ന്ന് ​തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ന​യി​ക്കു​ന്ന​ ​പു​തു​യു​ഗ​ ​യാ​ത്ര​യ്ക്ക് ​ഇ​ന്ന് ​കാ​സ​ർ​കോ​ട് ​മ​ഞ്ചേ​ശ്വ​രം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​തു​ട​ക്ക​മാ​വും.​ ​വൈ​കി​ട്ട് ​നാ​ലി​ന് ​കു​മ്പ​ള​യി​ൽ​ ​എ.​ഐ.​സി.​സി​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. പ​ത്തു​ ​വ​ർ​ഷ​ത്തെ​ ​ദു​ർ​ ​ഭ​ര​ണ​ത്തി​ൽ​ ​നി​ന്നു​ ​ജ​ന​ങ്ങ​ളെ​ ​മോ​ചി​പ്പി​ക്കു​ക,​ ​പു​തു​ ​കേ​ര​ളം​ ​സൃ​ഷ്ടി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യാ​ണ് ​യാ​ത്ര​ ​പു​റ​പ്പെ​ടു​ന്ന​തെ​ങ്കി​ലും​ ,​അ​ടു​ത്ത​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​നി​ല​മൊ​രു​ക്ക​ലാ​ണ് ​പ്ര​ധാ​ന​ ​ദൗ​ത്യം.​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​ത്ത​ട്ടി​പ്പി​നെ​തി​രെ​ ​പ്ര​തി​പ​ക്ഷം​ ​തു​ട​ർ​ച്ച​യാ​യ​ ​സ​മ​ര​ങ്ങ​ൾ​ ​ന​ട​ത്തി​ ​വ​രി​ക​യാ​ണ്.​ ​വി​ല​ക്ക​യ​റ്റം,​ ​വി​ക​സ​ന​ ​മു​ര​ടി​പ്പ് ​തു​ട​ങ്ങി​ ​മ​റ്റ് ​ജ​ന​കീ​യ​ ​വി​ഷ​യ​ങ്ങ​ളും​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും. എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​പ്ര​ധാ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ​ര്യ​ട​നം​ ​ന​ട​ത്തു​ന്ന​ ​യാ​ത്ര​ ​മാ​ർ​ച്ച് ​ഏ​ഴി​ന് ​തി​രു​വ​ന​ന്ത​പു​രം​ ​പു​ത്ത​രി​ക്ക​ണ്ടം​ ​മൈ​താ​ന​ത്ത് ​സ​മാ​പി​ക്കും.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഒ​രു​ ​മാ​സം​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​യാ​ത്ര​യ്ക്കി​ടെ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രെ​ ​പ​ങ്കെ​ടു​പ്പി​ച്ച് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​മു​ഖാ​മു​ഖം​ ​പ​രി​പാ​ടി​യും​ ​ന​ട​ത്തും.​ ​ഓ​രോ​ ​ജി​ല്ല​യും​ ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ ​പ്ര​ധാ​ന​ ​വി​ഷ​യ​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ക​സ​ന​ ​കാ​ഴ്ച​പ്പാ​ടും​ ​അ​വ​ത​രി​പ്പി​ക്കും.​ ​ഞാ​യ​റാ​ഴ്ച​ക​ളി​ൽ​ ​യാ​ത്ര​യ്ക്ക് ​അ​വ​ധി​യാ​യി​രി​ക്കും.​ ​യു.​ഡി.​എ​ഫ് ​ഘ​ട​ക​ ​ക​ക്ഷി​ക​ളു​ടെ​ ​നേ​താ​ക്ക​ളും​ ​പ​ങ്കെ​ടു​ക്കും.​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ ​എ.​ഐ.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖ​ർ​ഗെ,​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​ ​എം.​പി,​ ​ദീ​പാ​ദാ​സ് ​മു​ൻ​ഷി,​ ​ക​ർ​ണാ​ട​ക​ ​മു​ഖ്യ​മ​ന്ത്രി​ ​സി​ദ്ധ​രാ​മ​യ്യ,​ ​ഉ​പ​ ​മു​ഖ്യ​മ​ന്ത്രി​ ​ഡി.​കെ.​ശി​വ​കു​മാ​ർ​ ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ക്കും.