പെൻഷൻ ആനുകൂല്യം നൽകിയില്ല: ജല അതോറിട്ടി മാനേജിംഗ് ഡയറക്ടർ നേരിട്ട് ഹാജരാകണം
Friday 06 February 2026 1:43 AM IST
തിരുവനന്തപുരം: പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കാത്ത സംഭവത്തിൽ ജലഅതോറിട്ടി മാനേജിംഗ് ഡയറക്ടർ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. അതോറിട്ടിക്കെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. റവന്യൂ ഓഫീസർ തസ്തികയിൽ നിന്നും വിരമിച്ച കൊല്ലം സ്വദേശി ഷാജിയുടെ പെൻഷൻ ആനുകൂല്യങ്ങളാണ് സമയബന്ധിതമായി നൽകാതിരുന്നത്. 2022 മേയ് മാസത്തിലാണ് ഷാജി സർവീസിൽ നിന്നും വിരമിച്ചത്.