രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി ചേവായൂരിൽ

Friday 06 February 2026 12:57 AM IST
അവയവമാറ്റം

കോ​ഴി​ക്കോ​ട്:​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​കോ​ഴി​ക്കോ​ട് ​ചേ​വാ​യൂ​രി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​ഓ​ർ​ഗ​ൻ​ ​ആ​ൻ​ഡ് ​ടി​ഷ്യൂ​ ​ട്രാ​ൻ​സ് ​പ്ലാ​ന്റി​ന് ​(​അ​വ​യ​വ​മാ​റ്റ​ ​ആ​ശു​പ​ത്രി​)​ ​ഏ​ഴി​ന് ​രാ​വി​ലെ​ 11.30​ന് ​മു​ഖ്യ​മ​ന്ത്രി​ ​ത​റ​ക്ക​ല്ലി​ടു​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്‌​നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ് ​അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ക്കും. അ​വ​യ​വ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​എ​ല്ലാ​ത​രം​ ​അ​വ​യ​വ​ ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ​ക​ളും​ ​ഒ​രു​ ​കു​ട​ക്കീ​ഴി​ൽ​ ​കൊ​ണ്ടു​വ​രു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ത്തെ​യും​ ​ലോ​ക​ത്തെ​ ​മൂ​ന്നാ​മ​ത്തെ​യും​ ​ആ​ശു​പ​ത്രി​യാ​ണി​ത്.​ ​ട്രാ​ൻ​സ് ​പ്ലാ​ന്റേ​ഷ​ന്റെ​ ​ചെ​ല​വ് ​മൂ​ന്നി​ലൊ​ന്നാ​യി​ ​കു​റ​യ്ക്കാ​ൻ​ ​ഇ​തി​ലൂ​ടെ​ ​സാ​ധി​ക്കു​മെ​ന്നും​ ​പ​റ​ഞ്ഞു.വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സ്‌​പെ​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​ബി​ജു​ ​പൊ​റ്റെ​ക്കാ​ട്,​ ​എ​ൻ.​എ​ച്ച്.​എം​ ​ഡി.​പി.​എം​ ​ഡോ.​ ​സി.​കെ​ ​ഷാ​ജി​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.