ജില്ലാ കേരളോത്സവം: കലാ മത്സരം ഏഴുമുതൽ
Friday 06 February 2026 12:04 AM IST
കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾ ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ പാലേരി വടക്കുമ്പാട് എച്ച്.എസ്.എസിൽ നടക്കും. ഏഴിന് വൈകീട്ട് നാലിന് സിനിമ സംവിധായകൻ വി.എം. വിനു ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അദ്ധ്യക്ഷതവഹിക്കും. സിനിമ പിന്നണി ഗായകൻ അജയ് ഗോപാൽ മുഖ്യാതിഥിയാകും. 52 ഇനങ്ങളിലായി ആയിരത്തോളം പേർ മാറ്റുരയ്ക്കും.