മെഗാ തൊഴിൽ മേള നാളെ

Friday 06 February 2026 12:10 AM IST

കൊല്ലം: വിജ്ഞാനകേരളം ജില്ലാതല മെഗാ തൊഴിൽമേള നാളെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ നടക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 66,000 തൊഴിലവസരങ്ങളാണ് ലഭ്യമാക്കുന്നത്. ചാത്തന്നൂർ എം.ഇ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജി​നീയറിംഗ് ആൻഡ് ടെക്‌​നോളജി, കരുനാഗപ്പള്ളി കോളജ് ഒഫ് എൻജി​നീയറിംഗ്, ടി.കെ.എം കോളജ് ഒഫ് എൻജി​നീയറിംഗ്, പെരുമൺ എൻജി​നീയറിംഗ് കോളജ്, പത്തനാപുരം എൻജി​നീയറിംഗ് കോളജ് എന്നിവിടങ്ങളിലും ജോബ് ഡ്രൈവിന്റെ ഭാഗമായി ഓൺലൈൻ അഭിമുഖങ്ങൾ നടക്കും. പ്രാദേശിക തൊഴിൽ അവസരങ്ങൾക്കുള്ള അഭിമുഖങ്ങൾ പ്രധാന വേദിയായ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലുമാണ് നടത്തുന്നത്. പ്ലസ് ടു മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രങ്ങൾ, ബ്ലോക്ക്, മുനി​സിപ്പാലിറ്റി തലത്തിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷൻ. www.knowledgemission.kerala.gov.in