കേരള കോൺഗ്രസ് ലയന സമ്മേളനം
Friday 06 February 2026 12:11 AM IST
കൊല്ലം: ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസിൽ ചേരുന്ന ലയന സമ്മേളനം ഇന്നുച്ചയ്ക്ക് 2ന് കൊട്ടാരക്കര നാഥൻ പ്ളാസയിൽ കേരള കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ അപ്പു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ അഡ്വ. മാത്യു ജോർജ്ജ്, അർതർ ലോറൻസ്, പുത്തൂർ രാധാകൃഷ്ണൻ, സി.മോഹനൻപിള്ള, രോയി ഉള്ളൻ, ചന്ദ്രൻ കൊട്ടാരക്കര, അബ്ദുൾ റഹ്മാൻ, ബിജു മൈനാഗപ്പള്ളി, ഈച്ചം വീട്ടിൽ നയാസ് മുഹമ്മദ്, കെ. അനിൽ, കോടിയാട്ട് ബാലകൃഷ്ണൻ, റോയി ഉമ്മൻ, സി.കെ.രാധാകൃഷ്ണൻ, ഗോകുലം സന്തോഷ്, ടി.കെ. ശിവൻ, ശൂരനാട് ശിവൻ, ജോളി ജോൺസൺ, രവി കുളത്തൂർ, വി.വിശ്വജിത്ത്, കുറ്റിയിൽ ശ്യാം, അഡ്വ. അരുൺ അലക്സ്, സജി വള്ളക്കോണം, കുളക്കട സാബു, ആർ കൃഷ്ണകുമാർ എന്നിവർ സംസാരിക്കും.