മുൻ എം.എൽ.എ എം.മുരളി അന്തരിച്ചു
ആലപ്പുഴ: മാവേലിക്കര മുൻ എം.എൽ.എയും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനുമായ എം.മുരളി (73) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ അദ്ദേഹം പെട്ടെന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭൗതികശരീരം മാവേലിക്കരയിലേക്കു കൊണ്ടുപോയി. സംസ്കാരം: നാളെ ഉച്ചയ്ക്ക് 2.30ന് മാവേലിക്കര ചെറുകോലിലെ വീട്ടുവളപ്പിൽ നടക്കും. 1991 മുതൽ 2011 വരെ 20 വർഷം തുടർച്ചയായി മാവേലിക്കര എം.എൽ.എയായിരുന്നു.
പ്രൊഫ. കെ.എസ്.രമാദേവിയാണ് (ദേവസ്വം ബോർഡ് പരുമല പമ്പാകോളേജ് റിട്ട. അദ്ധ്യാപിക) ഭാര്യ. മക്കൾ: ഡോ. മിഥുൻ മുരളി കൃഷ്ണ (തിരുവല്ല, പുഷ്പഗിരി മെഡിക്കൽ കോളേജ് ), ഡോ. മൃദുൽ മുരളികൃഷ്‌ണ (സെന്റ് ജോസഫ്സ് ആശുപത്രി പത്തനാപുരം), ഡോ. മൃണാൾ മുരളികൃഷ്‌ണ (മെഡിക്കൽ റിസർച്ച്). മരുമക്കൾ: രേഷ്‌മ രമേശ്, ഡോ. നിവേദിത (എസ്.ആർ.കെ ക്ലിനിക്, കൊട്ടാരക്കര), ഡോ. മേഘ്ന ജോസഫ് (മെഡിക്കൽ റിസർച്ച്).