വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്
Friday 06 February 2026 12:25 AM IST
പുനലൂർ: മലയോര ഹൈവേയിൽ തൊളിക്കോട് ജംഗ്ഷനിൽ കാറും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാറിൽ ഉണ്ടായിരുന്ന അഷ്ടമംഗലം പാമ്പനത്ത് വീട്ടിൽ ബാബു (68), കരവാളൂർ കനാൽ ജംഗ്ഷനിൽ കുഞ്ഞുമോൻ (80) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു പുനലൂരിലേക്ക് വന്ന സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ സഞ്ചരിച്ചിരുന്ന ജീപ്പിൽ കാർ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. രോഗിയായ കുഞ്ഞുമോനെ ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഈ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു.