എം.മുരളിയുടെ വേർപാട് വേദനാജനകം : വി.എം.സുധീരൻ
Friday 06 February 2026 1:58 AM IST
'എം.മുരളിയുടെ വേർപാട് വളരെയേറെ വേദനാജനകമാണ്. കെ.എസ്.യു പ്രവർത്തനകാലം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിലും സംസ്ഥാനത്തുടനീളം നേതൃതലത്തിൽ സജീവ സാന്നിദ്ധ്യമായി. പിന്നീട് നിയമസഭയിലേക്ക് എത്തി. ജനകീയ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുന്നതിലും സഭയുടെ എല്ലാ നടപടികളിലും പങ്കാളിയാകുന്നതിലും അതീവ ജാഗ്രതയോടെ പ്രവർത്തിച്ചു.
- വി.എം. സുധീരൻ, കെ.പി.സി.സി മുൻ പ്രസിഡന്റ്