കിലോയ്ക്ക് 1800 മുതൽ 2100 രൂപ വരെ, വിളവെടുക്കുമ്പോൾ ഒരു പിടിക്ക് 50 രൂപ; കർഷകരുടെ പ്രതിസന്ധിക്ക് പിന്നിൽ
പ്രമാടം: കത്തുന്ന ചൂടും ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴയും പ്രമാടത്തെ ചീര കർഷകരെ പ്രതിസന്ധിയിലാക്കി. വേനൽ മഴ കുടിവെള്ള ക്ഷാമത്തിന് നേരിയ ആശ്വാസം നൽകിയെങ്കിലും ചീര ഉൾപ്പടെയുള്ള കൃഷികൾക്ക് പുള്ളിരോഗം പിടിപെട്ടു. ഇത് വ്യാപകമായി പടർന്നതോടെ കർഷകർ ആശങ്കയിലാണ്. ഏക്കറ് കണക്കിന് സ്ഥലത്തെ ചീരയാണ് രോഗം ബാധിച്ച് നശിക്കുന്നത്. പാതി വളർച്ചയെത്തിയ ചീരകളിലാണ് പുള്ളിരോഗം പ്രത്യക്ഷപ്പെട്ടത്. ഇനി നിറുത്തിയാലും രോഗം പടരുമെന്നതിനാൽ ചീര കൂട്ടത്തോടെ പിഴുത് വിൽക്കുകയാണ്. മുടക്കുമുതൽ പോലും കർഷകർക്ക് ലഭിക്കുമോയെന്ന കാര്യം സംശയമാണ്. മഴയ്ക്ക് മുമ്പ് ഒരുപിടി ചീരയ്ക്ക് 50 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസങ്ങളിൽ പാതിവില പോലും ലഭിച്ചില്ല. രാവിലെ വെള്ളം ഒഴിച്ചാലും വെയിൽ ഉറയ്ക്കുന്നതോടെ ചീര വാടിവീഴും. ഇത്തരം ചീരകൾ വാങ്ങാൻ ഉപഭോക്താക്കൾ തയ്യാറാകില്ല. വൈകിട്ട് വീണ്ടും വെള്ളം ഒഴിച്ച ശേഷമാണ് വില്പനയ്ക്കുള്ള ചീര തയ്യാറാക്കുന്നത്. കത്തുന്ന ചൂടിന് പിന്നാലെ അപ്രതീക്ഷിതമായി മഴ പെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അടുത്തിടെ പാകിയ പയർ, പാവൽ, പടവലം എന്നിവയും നാശത്തിന്റെ വക്കിലാണ്.
ഇലയറുത്ത് കുമിൾ രോഗം
വേനൽക്കാലത്തും കുമിൾ രോഗഭീഷണി സുതാര്യമായ ഇലകളിൽ പുള്ളികൾ പ്രത്യക്ഷപ്പെടും മുകളിലും അടിയിലും ഒരുപോലെ പാടുകൾ പിന്നീട് വലുതായി ഇലയിൽ നിന്ന് വേർപെടും ഇത് ഇലയിൽ വിലയ ദ്വാരങ്ങൾ സൃഷ്ടിക്കും
ഈർപ്പമുള്ള കാലാവസ്ഥയിൽ രേഗം വേഗത്തിൽ പടരും
ഇലകൾ ഉണങ്ങുന്നതിനൊപ്പം ചെടിയുടെ വളർച്ചയും മുരടിപ്പിക്കും
വില കിലോയ്ക്ക്
ചീര അരി ₹ 1800-2100
ഒരുപിടി ചീരയ്ക്ക് ₹ 40-50
കൂമ്പൊടിഞ്ഞ് ഏത്തനും കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, തേക്കുതോട്, കൊക്കാതോട്, അതിരുങ്കൽ, വകയാർ, പ്രമാടം, വി. കോട്ടയം, അതുമ്പുംകുളം, കല്ലേലി, അട്ടച്ചാക്കൽ, ആവോലിക്കുഴി തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി വാഴക്കൃഷി നശിച്ചത്. വേനൽ സമയത്ത് കുലച്ച വാഴകളാണ് മഴ പെയ്തതോടെ കൂട്ടത്തോടെ ഒടിഞ്ഞുവീണത്. മിക്ക കർഷകരും പലിശയ്ക്ക് പണമെടുത്ത് പാട്ടസ്ഥലത്താണ് കൃഷി ചെയ്യുന്നത്. പാതിവിളവ് പോലും എത്താത്ത വാഴക്കുലകളാണ് നശിച്ചത്. പണം നൽകി ടാങ്കറുകളിൽ വെള്ളം എത്തിച്ച് കൃഷി നനച്ച കർഷകരും ഇക്കൂട്ടത്തിലുണ്ട്.
കൃഷി വകുപ്പിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണ്. നഷ്ടം സ്വയം സഹിക്കേണ്ട അവസ്ഥയാണ്.
കർഷകർ