സാനിറ്ററി മാലിന്യ സംസ്‌കരണം; പരിശീലനം നൽകി

Friday 06 February 2026 2:02 AM IST

മലപ്പുറം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ആർത്തവ ശുചിത്വ പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികൾക്കും അദ്ധ്യാപകർക്കും പരിശീലനം നൽകി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസ് ഹാളിൽ നടന്ന പരിശീലനത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ.പി.സീമ ക്ലാസെടുത്തു. സാനിറ്ററി മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ജില്ലയിലെ 31 വിദ്യാലയങ്ങൾക്ക് ഇൻസിനറേറ്ററും കോളജുകളിൽ മെൻസ്ട്രുവൽ കപ്പും നൽകും. പരിപാടിയുടെ ഭാഗമായി നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തിയ അഞ്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കും മെൻസ്ട്രുവൽ കപ്പുകൾ അനുവദിക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ വഴി പൂർണ്ണമായും സൗജന്യമായാണ് ഇൻസിനറേറ്ററും മെൻസ്ട്രുവൽ കപ്പും നൽകുന്നത്.