കെ.എസ്.ടി.യു മോഡൽ പരീക്ഷ നടത്തും

Friday 06 February 2026 2:04 AM IST

മലപ്പുറം : കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി നാളെ എൽ.എസ്. എസ്, യു.എസ്.എസ് മോഡൽ പരീക്ഷ നടത്തും. ഓരോ ഉപജില്ലയിലും മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് അവസരം. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അവർക്ക് അലോട്ട് ചെയ്ത കേന്ദ്രങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരണം. മത്സര പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ പ്രസിഡന്റ് കോട്ട വീരാൻ കുട്ടി ജനറൽ സെക്രട്ടറി സഫ്ത്തറലി വാളൻ, കൺവീനർ വി. അബ്ദുന്നാസർ എന്നിവർ അറിയിച്ചു.