പഴയ സാധനങ്ങൾക്കിടയിൽ കൂറ്റൻ മൂർഖൻ; വാവയ്ക്ക് നേരെ കുതിച്ച് പാമ്പുകൾ, പിന്നാലെ നടന്നത്

Friday 06 February 2026 3:47 PM IST

പാമ്പ് കടിയേറ്റവരെ ചികിത്സിക്കുന്ന തിരുവനന്തപുരത്തെ മണനാക്കുള്ള ജബ്ബാർ വൈദ്യശാലയിലാണ് ഇത്തവണ സ്‌നേക്ക്മാസ്റ്റർ ടീം എത്തിനിൽക്കുന്നത്. രണ്ടുമൂന്ന് ദിവസമായി പരിസരത്ത് പാമ്പിനെ കണ്ടിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പഴയ സാധനങ്ങൾ വച്ചിരിക്കുന്ന സ്ഥലത്താണ് പാമ്പ് കയറിയത്.

നൂറു വർഷത്തോളം പഴക്കമുള്ള വൈദ്യശാലയാണ്. സ്ഥലത്തെത്തിയ വാവാ സാധനങ്ങൾ മാറ്റി തെരച്ചിൽ തുടങ്ങി. തെരച്ചിലിനൊടുവിൽ രണ്ട് കൂറ്റൻ മൂർഖൻ പാമ്പുകളെ കണ്ടു. രണ്ടുപേരും ആക്രമണകാരികളാണെന്ന് വാവാ സുരേഷ് പറഞ്ഞു. കാണാം വൈദ്യശാലയിൽ എത്തിയ രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.