'ഒരുമയാണ് പെരുമ' സഹവാസ ക്യാമ്പ്

Saturday 07 February 2026 12:55 AM IST
സലഫി പ്രൈമറി സ്‌കൂളിൽ നടന്ന ദ്വിദിന സഹവാസ ക്യാമ്പ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂർ : സലഫി പ്രൈമറി സ്‌കൂളിൽ 'ഒരുമയാണ് പെരുമ' ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വരച്ചും പാടിയും കണ്ടും രസിച്ചും പ്രയോഗിച്ചും കടന്നുപോയ രണ്ടുദിവസം കുട്ടികളിൽ അറിവിന്റെ പുതിയ അനുഭവമായി. വിവിധ സെഷനുകളിലായി ലഘുപരീക്ഷണങ്ങൾ, ചിത്രരചനയും പഠനവും എഴുത്തും വായനയും കലാപ്രകടനങ്ങൾ, ഒറിഗാമി, നാടൻപാട്ട് , നാടൻയാത്ര എന്നിവ നടന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ടി .പി ഷറഫുദ്ദീൻ, പി.ടി. എ പ്രസിഡന്റ് മുഹമ്മദ് യാസീൻ, എം. പി. ടി .എ ചെയർപേഴ്സൺ സജിന പി .എം , ഖാദിമുൽ ഇസ്ലാം സംഘം സെക്രട്ടറി ഷബീർ കൊടിയത്തൂർ, പി.സി അബ്ദുറഹ്മാൻ, കെ വി അബ്ദുസലാം, എം .കെ ബഷീർ എന്നിവർ പ്രസംഗിച്ചു.