ഇൻസ്‌ട്രക്ടർ ഒഴിവ്
Saturday 07 February 2026 1:58 AM IST
പാലക്കാട്: ചിറ്റൂർ ഗവ. ഐ.ടി.ഐയിൽ അരിത്തമാറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ദിവസ വേതന/ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 11ന് രാവിലെ 11ന് കോഴിക്കോട് സിവിൽ സ്‌റ്റേഷനിലെ ഉത്തര മേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടറുടെ ഓഫീസിൽ നടക്കും. ഏതെങ്കിലും ട്രേഡിൽ മൂന്ന് വർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പും സഹിതം നേരിട്ട് ഹാജരാവണമെന്ന് ട്രെയിനിംഗ് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 0495 2371451.