കെട്ടിടം ഉദ്ഘാടനം
Saturday 07 February 2026 1:59 AM IST
പാലക്കാട്: തൃത്താല മണ്ഡലത്തിലെ സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്‌കൂളിലെ പുതിയ കെട്ടിടം മന്ത്രി എം.ബി.രാജേഷ് നാടിന് സമർപ്പിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും 3.90 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യത്തോടെ മൂന്ന് നില കെട്ടിടം നിർമ്മിച്ചത്. 15 ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി അദ്ധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.എസ്.ജി.ജി, തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.പ്രസാദ്, പാലക്കാട് ഡയറ്റ് എച്ച്.എം.ഇൻ ചാർജ് ടി.പി രാജഗോപാൽ, എസ്.എസ്.കെ ബ്ലോക്ക് പ്രൊജക്ട് കോഓർഡിനേറ്റർ പി.ദേവരാജ്, പി.ടി.എ പ്രസിഡന്റ് കെ.പി.പ്രജീഷ്, എം.ടി.എ പ്രസിഡന്റ് അശ്വതി, ആയുർവേദ മെഡിക്കൽ ഓഫീസർ ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.