സ്റ്റുഡന്റ്സ് സൂപ്പർ ലീഗ്

Saturday 07 February 2026 1:00 AM IST
football

കടമ്പഴിപ്പുറം: ഹൈസ്കൂളിൽ സ്റ്റുഡന്റ്സ് സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു. മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.ബീന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ചന്ദ്രമോഹനൻ, അഡ്വ.സജീഷ്, വാർഡ് മെമ്പർ സച്ചിദാനന്ദൻ, പ്രധാനാദ്ധ്യാപകൻ സി.എസ്.കൃഷ്ണകുമാർ, കായികാദ്ധ്യാപകൻ സാജൻ സന്തോഷ്‌, കെ.ആർ.സുജേഷ്, റഹീം എന്നിവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കളിക്കാൻ അവസരം ഒരുക്കി കൊണ്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യദിനം യു.പി വിഭാഗത്തിൽ ഏഴ് ബി ക്ലാസ് ഏഴ് എ ക്ലാസിനെ ഫൈനലിൽ പരാജയപ്പെടുത്തി. വിജയികൾക്കുള്ള സമ്മാനദാനം മാനേജർ ചന്ദ്രമോഹനൻ നിർവഹിച്ചു.