നാടൻ പാട്ട് മത്സരം

Saturday 07 February 2026 12:15 AM IST

പത്തനംതിട്ട: സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃതത്തിൽ നടന്ന മണിനാദം ജില്ലാതല നാടൻ പാട്ട് മത്സരം പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓർഡിനേറ്റർ ബിബിൻ എബ്രഹാം അദ്ധ്യക്ഷനായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രികാദേവി, അവളിടം ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ സി.പി.ദീപ, മുനിസിപ്പൽ കൗൺസിലർ എസ്.ഫാത്തിമ, റാന്നി ബ്ലോക്ക് കോ ഓർഡിനേറ്റർ എസ്.അഭിലാഷ് എന്നിവർ പങ്കെടുത്തു. ഗോൾഡൻ വോയ്സ്, യുവാ ക്ലബ് പരുമല, അവളിടം ക്ലബ് ഇരവിപേരൂർ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.