എൻട്രൻസ് പരിശീലനം
Saturday 07 February 2026 12:17 AM IST
പത്തനംതിട്ട: മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു പട്ടികജാതി വിദ്യാർത്ഥികൾക്ക് രണ്ടുവർഷത്തെ പരിശീലനത്തിന് ഓരോ വർഷവും 10000 രൂപ വീതം ലഭിക്കും. സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എൽ.സി തത്തുല്യം യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പത്താം ക്ലാസിൽ യഥാക്രമം എ2, എ ഗ്രേഡുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കുടുംബ വാർഷികവരുമാനം ആറുലക്ഷം രൂപയിൽ കവിയരുത്. അവസാന തീയതി 28. ഫോൺ: 04682322712.