പാചകപ്പുര ഉദ്ഘാടനം
Saturday 07 February 2026 12:20 AM IST
പത്തനംതിട്ട: തോട്ടുപുറം ഗവ. എൽ.പി.ജി സ്‌കൂളിന് വേണ്ടി നിർമ്മിച്ച പാചകപ്പുരയുടെയും അനുബന്ധ കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോൾ കോശി നിർവഹിച്ചു. സ്‌കൂൾ എസ്.എം.സി അംഗവും സാമൂഹിക പ്രവർത്തകനുമായ സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.ഒ.സെലീന, സുമ മനോജ്, സജി ജോൺ, അഞ്ജലി കൃഷ്ണൻ, സിബി, സ്‌കൂൾ പ്രഥമാദ്ധ്യാപിക സൂസമ്മ വർഗീസ് എന്നിവർ സംസാരിച്ചു.