കാർഷികോത്സവം ഇന്ന് സമാപിക്കും
Saturday 07 February 2026 2:17 AM IST
കോതമംഗലം: കോതമംഗലത്ത് നടന്നുവരുന്ന എന്റെ നാട് കാർഷീകോത്സവത്തിൽ ലാഭത്തിൽ ചെയ്യാവുന്ന ഭാവിയിലെ കൃഷി രീതികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എസ്.പി.സുജിത് ഉദ്ഘാടനം നിർവഹിച്ചു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബു കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു.കാർഷികോത്സവം ഇന്ന് സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന 'കാർഷിക സംരംഭങ്ങൾ വിജയകരമാക്കാൻ' എന്ന സെമിനാർ റോജി എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 5ന് സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും.