വിദ്യാർത്ഥികളുടെ സംവാദം തുടങ്ങി
നെടുമ്പാശേരി: സൺറൈസ് ടു സൺസെറ്റ് സാംസ്കാരിക വിനിമയ പദ്ധതിയിൽ പങ്കാളികളായ സ്പെയിൻ ബാർസലോണ ബദാനിയ പാത്മോസ് സ്കൂളിലെയും അത്താണി സെന്റ് ഫ്രാൻസിസ് അസീസി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെയും വിദ്യാർത്ഥികളുടെ സംവാദത്തിന് തുടക്കമായി. ബാർസലോണയിൽ പ്രവർത്തിക്കുന്ന രാവുണ്ണി പണിക്കർ ട്രസ്റ്റ് അംഗങ്ങൾ അസീസി സ്കൂൾ സന്ദർശിച്ചു. മരിയ ദൽ പെലാച്ച, ഊരിൽ പെലച്ചേ, എം.പി. ആന്റണി എന്നിവർ പങ്കെടുത്തു. സ്കൂൾ മാനേജർ ഫാ. ഡോ. വർഗീസ് അസിൻ തൈപ്പറമ്പിൽ, ഹെഡ്മിസ്ട്രസ് മിസ്സ് ന്യൂബി വർഗീസ്, ബിനു ഇടിക്കുള്ള, പി.ടി.എ പ്രസിഡന്റ് കെ.വി. ഷാലി, ജിനി രാജഗോപാൽ, സുജിത പി. അനിൽ എന്നിവർ നേതൃത്വം കൊടുത്തു.