ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ ക്രമക്കേട് പരിശോധിക്കാൻ ദേവസ്വം ഓംബുഡ്സ്മാനെത്തി
Friday 06 February 2026 10:46 PM IST
പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ ക്രമക്കേടുകളും ഉദ്യോഗസ്ഥ വാഴ്ചയും സംബന്ധിച്ച് ക്ഷേത്രം ഉപദേശക സമിതി നൽകിയ പരാതി അന്വേഷിക്കുന്നതിന് ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.രാമകൃഷ്ണൻ ക്ഷേത്രത്തിലെത്തി. കഴിഞ്ഞ ദിവസം നടന്ന ഹിയറിംഗിന്റെ ഭാഗമായി ക്ഷേത്രത്തിലെ സ്ഥിതിഗതികൾ നേരിട്ട് പരിശോധിച്ചു. ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികൾ, ഭക്തർ എന്നിവർ ക്ഷേത്രത്തിന്റെ പോരായ്മകളും ജീവനക്കാരുടെ കെടുകാര്യസ്ഥതയും സംബന്ധിച്ച് പരാതി പറഞ്ഞു. ക്രമക്കേടുകൾ സംബന്ധിച്ചുള്ള വിവരാവകാശ രേഖകൾ കൈമാറി. രാവിലെ എട്ടരയോടെ എത്തിയ ജസ്റ്റിസ് ഒന്നര മണിക്കൂറോളം ക്ഷേത്രത്തിൽ പരിശോധന നടത്തി.