മസാല ബോണ്ട്: ഇ.ഡിക്ക് നടപടി തുടരാം

Saturday 07 February 2026 12:00 AM IST

കൊച്ചി: മസാലബോണ്ടിൽ ഫെമ നിയമലംഘനമാരോപിച്ച് കിഫ്ബിക്കെതിരെ ഇ.ഡി അഡ്ജുഡിക്കേറ്റിംഗ് അതോറിട്ടി അയച്ച നോട്ടീസിലെ നടപടികൾ തുടരാം. നോട്ടീസിലെ തുടർനടപടികൾ തടഞ്ഞ സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഡിവിഷൻബെഞ്ച് മാർച്ച് 9വരെ നീട്ടി. ഇ.ഡിയുടെ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി. അപ്പീലിൽ വിശദവാദം കേൾക്കും. അപ്പീൽ ഹർജിക്കാരുടെ പട്ടികയിൽ ഇ.ഡിയെ നിലനിറുത്തി അഡ്ജുഡിക്കേറ്റിംഗ് അതോറിട്ടിയെ കക്ഷികളുടെ പട്ടികയിലേക്ക് മാറ്റാനായി സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. മസാലബോണ്ടിലൂടെ കിഫ്ബി വിദേശത്തുനിന്ന് സമാഹരിച്ച പണം ഭൂമിവാങ്ങാൻ ഉപയോഗിച്ചതിൽ നിയമലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ വാദം.