ആർ.കെ. ദാമോദരൻ രാജിവച്ചു
Saturday 07 February 2026 12:00 AM IST
കൊച്ചി:കവി ആർ.കെ.ദാമോദരൻ എൻ.എസ്.എസ് പ്രതിനിധി സഭയിൽനിന്ന് രാജിവച്ചു.പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരായ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ദാമോദരൻ പറഞ്ഞു.സമദൂരനയത്തിൽ നിന്ന് സുകുമാരൻ നായർ വ്യതിചലിച്ചു.അദ്ദേഹം പറയുന്നതല്ല സമുദായത്തിന്റെ അഭിപ്രായം.സതീശനോട് വ്യക്തിപരമായി സുകുമാരൻ നായർക്ക് വിയോജിപ്പുണ്ടാകും.അതിന്റെ പേരിൽ അദ്ദേഹത്തിന് വോട്ടുകൊടുക്കാൻ പാടില്ലെന്ന് പറയാമോയെന്നും ദാമോദരൻ ചോദിച്ചു.