ജയപ്രകാശിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
Saturday 07 February 2026 12:05 AM IST
കൊച്ചി: സാമ്പത്തിക ക്രമക്കേടിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജെ. ജയപ്രകാശിന്റെയും ഭാര്യ ശ്രീജയുടെയും പേരിലുള്ള 40.48 ലക്ഷംരൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടി. ശബരിമല നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2018-19ലെ മണ്ഡല-മകരവിളക്ക് കാലയളവിൽ സാമഗ്രികൾ വാങ്ങിയതായി കള്ളബില്ലുകളുണ്ടാക്കി പണം തട്ടിയെന്നാണ്കേസ്. പത്തനംതിട്ടയിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.